Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nandigram Bypoll

ന​ന്ദി​ഗ്രാം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: മ​മ​ത​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി; സ്ഥാ​നാ​ർ​ഥി പി​ന്മാ​റി

കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പി​ള​ർ​പ്പി​ന് പി​ന്നാ​ലെ മ​മ​ത ബാ​ന​ർ​ജി​ക്ക് വീ​ണ്ടും വ​ൻ തി​രി​ച്ച​ടി. ന​ന്ദി​ഗ്രാം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​മ​ത വി​ഭാ​ഗ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യി നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക ന​ൽ​കി​യ സ​ഞ്ചീ​ത പ്ര​ധാ​ൻ ഡേ ​മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന് പി​ന്മാ​റി. നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ഈ ​നാ​ട​കീ​യ നീ​ക്കം.

മ​മ​ത വി​ഭാ​ഗം ഞാ​യ​റാ​ഴ്ച​യാ​ണ് സ​ഞ്ചീ​ത പ്ര​ധാ​ൻ ഡേ​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി​യെ​ത്തു​ട​ർ​ന്ന് ജോ​ലി ന​ഷ്ട​പ്പെ​ട്ട 26,000 അ​ധ്യാ​പ​ക​രി​ൽ ഒ​രാ​ളാ​യ സ​ഞ്ചീ​ത​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത് രാ​ഷ്ട്രീ​യമായി വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ ആ​റി​നാ​ണ് ന​ന്ദി​ഗ്രാം, റെ​ജി​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

സ്ഥാ​നാ​ർ​ഥി പി​ന്മാ​റ്റ​ത്തി​ന് പി​ന്നാ​ലെ സ​ഞ്ചീ​ത പ്ര​ധാ​ൻ ഡേ ​പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യെ ക​ണ്ടു​വെ​ന്ന വി​വ​ര​ങ്ങ​ളും ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നു. സ്ഥാ​നാ​ർ​ഥി പി​ന്മാ​റി​യ​തി​ന് പി​ന്നാ​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ബി​ജെ​പി​ക്കു​മെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി രം​ഗ​ത്തെ​ത്തി.

നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു. പാ​ർ​ട്ടി പേ​രും ചി​ഹ്ന​വും അ​നു​വ​ദി​ക്കാ​ത്ത​തി​ന് പി​ന്നി​ൽ ബി​ജെ​പി​യു​ടെ ഗൂ​ഢാ​ലോ​ച​ര​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച മ​മ​ത ന​ന്ദി​ഗ്രാ​മി​ൽ കോ​ൺ​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​വ​ർ ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Latest News

Corehub Up